Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ 635 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം

കുവൈത്ത് സിറ്റി- കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 635 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 110,076 ആയി മാറി. ഏഴ് പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യത്തെ 649 രോഗികളാണ് കോവിഡ് ബാധിച്ച് ആകെ മരിച്ചത്. 635 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചുവെന്നും മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. കുവൈത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 7,403 പേരില്‍ 125 രോഗികള്‍ അത്യാസന്ന നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,922 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. ഇതിനോടകം 776,733 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

Latest News