ദുബായ്- യു.എ.ഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ലെന്നതിന്റെ സൂചനയായി പുതിയ റിപ്പോര്‍ട്ട്. 1,075 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്കിലും വര്‍ധനയുണ്ട്, 1,424 . ഇതോടെ ആകെ കേസുകള്‍ 104,004 ഉം രോഗമുക്തി 994,903 ഉം ആയി. നാല് പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണസംഖ്യ 442 ആയി ഉയര്‍ന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ രാജ്യത്ത് 120,665 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെന്നും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയാന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കുകയും സുരക്ഷാമുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മഹാമാരിയെ പ്രതിരോധിക്കാനാവൂ എന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. അതേസമയം, കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്താനായി ദുബായ് എക്കണോമി ഡിപ്പാര്‍ട്ട്മെന്റ് (ഡി.ഇ.ഡി) പരിശോധനകള്‍ ശക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഡി.ഇ.ഡി മുന്നറിയിപ്പ് നല്‍കി.