ന്യൂദല്‍ഹി-രാജ്യത്ത് കഴിഞ്ഞ ദിവസം 70,496 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 69,06,151 ആയി. 24 മണിക്കൂറിനിടെ 964 പേര്‍ മരിച്ചതോടെ മരണസംഖ്യ 1,06,490 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.






