യു.എ.ഇയില്‍ 150 ദിര്‍ഹമിന് അണ്‍ലിമിറ്റഡ് ഇന്റര്‍നാഷണല്‍ കോളുകള്‍; പ്രവാസികള്‍ക്ക് ആശ്വാസം

ദുബായ്- പ്രതിമാസം 150 ദിര്‍ഹം നിരക്കില്‍ പരിധികളില്ലാത്ത ഇന്റര്‍നാഷണല്‍ ഫോണ്‍വിളികള്‍ക്ക് സൗകര്യമൊരുക്കുന്ന പുതിയ പദ്ധതി യു.എ.ഇ ടെലിക്കോം കമ്പനിയായ ഇത്തിസലാത്ത് അവതരിപ്പിച്ചു.

രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികള്‍ക്കായാണ് പുതിയ ഓഫര്‍. ഇനി പ്രവാസികള്‍ക്ക് ഏറ്റവും ചുരുങ്ങിയ നിരക്കില്‍ മണിക്കൂറുകളോളും വീട്ടുകാരോടും നാട്ടകാരോടും ഫോണില്‍ സംസാരിക്കാം. ഇ-ലൈഫ് സേവനങ്ങള്‍ ഉള്‍പ്പെടെ ലാന്‍ഡ്ലൈന്‍ കണക്്ഷനുകളിലാണ് ഇത്തിസലാത്ത് ഈ ഓഫര്‍ നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് ഒരു രാജ്യം തെരഞ്ഞെടുത്ത് ഈ ഓഫര്‍ സബ്സ്‌ക്രൈബ് ചെയ്യാം. യു.എ.ഇയിലെ ലാന്‍ഡ് ഫോണില്‍ നിന്നും രാജ്യത്തിനു പുറത്തെ ലാന്‍ഡ്ലൈനുകളിലേക്കും മൊബൈലുകളിലേക്കും പരിധികളില്ലാതെ വിളിക്കാം.

തെരഞ്ഞെടുത്ത രാജ്യത്തിനു പുറമെ മറ്റു വിദേശരാജ്യങ്ങളിലേക്ക് വിളിക്കണമെങ്കില്‍ സാധാരണ അന്താരാഷ്ട്ര കോള്‍ നിരക്കുകള്‍ ബാധകമായിരിക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ് ഉള്‍പ്പെടെ  64 രാജ്യങ്ങളിലേക്കു ഈ ഓഫര്‍ കമ്പനി നല്‍കുന്നുണ്ട്. കോളിങ് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നമ്പര്‍ ഡയല്‍ ചെയ്ത് കോള്‍ ചെയ്യാമെന്ന സൗകര്യവും ഈ ഓഫര്‍ നല്‍കുന്നു. ഇതിനു നിശ്ചിത സമയ പരിധിയുമില്ല. ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ ഓഫറില്‍ നിന്നു പിന്മാറാം.

യു.എ.ഇയിലെ ലാന്‍ഡ് ഫോണില്‍ നിന്നും രാജ്യത്തിനു പുറത്തെ ലാന്‍ഡ്ലൈനുകളിലേക്കും മൊബൈലുകളിലേക്കും പരിധികളില്ലാതെ വിളിക്കാം. ലാന്‍ഡ് ഫോണില്‍ കൂടുതല്‍ സമയം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഫോണ്‍ ബില്ല് ഗണ്യമായി കുറക്കാന്‍ ഈ ഓഫര്‍ വഴിയൊരുക്കും.
 

Latest News