കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു; വീട്ടമ്മ ഓടി രക്ഷപ്പെട്ടു

തലയോലപ്പറമ്പ്- കണ്ടു കൊണ്ടിരിക്കെ  ടിവി പൊട്ടിത്തെറിച്ച് വീട്ടു സാധനങ്ങൾ കത്തി നശിച്ചു. ആളപായമില്ല. വടയാർ മാക്കോ കുഴിയിൽ അർജുനന്റെ വീട്ടിലാണ് സംഭവം. ബുധന്‍ വൈകിട്ട് ഏഴരയോടെ ടിവി പൊട്ടിത്തെറിക്കുമ്പോള്‍ മാതാവ് ലൈലാമണി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 

സ്വിച്ച് ബോർഡിൽ നിന്ന് പുക ഉയരുന്നത് കണ്ട് ലൈലാമണി വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.  നിമിഷങ്ങൾക്കുള്ളിൽ ടിവി പൊട്ടിത്തെറിക്കകുയം വയറിങ് കത്തുകയും ചെയ്തു.

ലൈലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സമീപത്തെ വീട്ടിൽ നിന്നും മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് അരമണിക്കൂർ കൊണ്ട് തീയണച്ചത്.

കടുത്തുരുത്തിയിൽ നിന്ന് അഗ്നിശമന സേന എത്തിയപ്പോഴേക്കും പ്രദേശവാസികൾ തീ അണച്ചിരുന്നു.

Latest News