ദുബായ്- യു.എ.ഇയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ. പുതുതായി 1,046 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്കിലും വര്‍ധനയുണ്ട്, 1154. ഇതോടെ ആകെ കേസുകള്‍ 101,840 ഉം രോഗമുക്തി 91,710 ഉം ആയി. ഒരാള്‍ മരണമടഞ്ഞു. മൊത്തം മരണസംഖ്യ 436 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 111,882 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. ഒരു കോടിയിലേറെ പേരെ രാജ്യത്ത് ചൊവ്വാഴ്ച വരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെന്നാണ് ഔദ്യോഗിക കണക്ക്. ജനസംഖ്യാനുപാതം പരിഗണിക്കുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തിയ രാജ്യമാണ് യു.എ.ഇ. നിലവില്‍ 9,694 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനം തടയാന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.