മസ്‌കത്ത്- കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ കൂടി മരിച്ചതോടെ ഒമാനില്‍ കോവിഡ് മരണസംഖ്യ ആയിരത്തിലെത്തി. 817 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും 54 പേര്‍ രോഗമുക്തി കൈവരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം 103,465 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 91,329 ആയി. നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്ന 554 രോഗികളില്‍ 211 പേര്‍ അത്യാസന്ന നിലയിലാണെന്നും ഒമാന്‍ ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.