Sorry, you need to enable JavaScript to visit this website.

ബാച്ചിലറേറ്റ് പാര്‍ട്ടി ആഘോഷിച്ച് താരറാണി കാജല്‍ അഗര്‍വാള്‍

മുംബൈ-സൗത്ത് ഇന്ത്യന്‍ താരറാണി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവരുന്നത്. താരം തന്നെ ഈ വാര്‍ത്ത പുറത്തുവിട്ടതോടെ സിനിമാലോകവും പ്രേക്ഷകരും അപ്പോള്‍ തന്നെ ആണ് വാര്‍ത്ത ആഘോഷമാക്കി മാറ്റിയിരുന്നു. വ്യവസായിയായ ഗൗതം കിച്ച്‌ലുവുമായി ഈ മാസം 30നാണ് മുംബൈയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കുന്നത്. കാജല്‍ തന്നെയാണ്  സോഷ്യല്‍ മീഡിയയിലൂടെ ഇത് അറിയിച്ചത്. ഇപ്പോഴിതാ കാജലിന്റെ  ബാച്ചിലറേറ്റ് പാര്‍ട്ടി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. സഹോദരി നിഷ അഗര്‍വാളാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
ഇന്നലെയാണ് ഐ സെഡ് യെസ് എന്ന് കുറിച്ചുകൊണ്ട് കാജല്‍ പങ്കുവെച്ചിരിക്കുന്ന വിവാഹ പ്രഖ്യാപന കുറിപ്പ് ഇന്‍സ്റ്റയിലെത്തിയത്. ഈ കോവിഡ് കാലത്ത് തന്റെ ജീവിതത്തിലേക്ക് ഒരു പ്രകാശം വരികയാണ്, ഒരുമിച്ച് ജീവിതം ആരംഭിക്കാന്‍ ഒരുങ്ങുന്നതിന്റെ  ത്രില്ലിലാണെന്നും വിവാഹം ഒരു ചെറിയ ചടങ്ങായിരിക്കുമെന്നും അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുന്നതെന്നും കാജല്‍ കുറിപ്പില്‍ അറിയിച്ചിരുന്നു.
കോവിഡ് കണക്കിലെടുത്ത് വളരെ ചുരുക്കം സുഹൃത്തുക്കളാണ് നിഷയുടെ വീട്ടില്‍ നടന്ന ബാച്ചിലറേറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. കറുത്ത വസ്ത്രമണിഞ്ഞ് മുയല്‍ ചെവിയുടെ മാതൃക തലയില്‍ വെച്ചുകൊണ്ട് െ്രെബഡ് ടു ബീ ബാനര്‍ ദേഹത്ത് ചുറ്റിയായിരുന്നു കാജല്‍ പാര്‍ട്ടിയില്‍ അണിഞ്ഞൊരുങ്ങിയിരുന്നത്. നിഷ പങ്കുവെച്ചിരുന്ന ഈ ചിത്രങ്ങള്‍ക്ക് താഴെ മൈ സ്വീറ്റ് ലിറ്റില്‍ ബണ്ണി എന്ന് കുറിച്ചുകൊണ്ട് കാജലും എത്തിയിട്ടുണ്ട്.
 

Latest News