Sorry, you need to enable JavaScript to visit this website.

ചിത്രീകരണത്തിനിടെ പരിക്ക്; ടൊവിനോ തോമസ് ആശുപത്രിയില്‍

കൊച്ചി- സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തിലാക്കി.
കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം തുടര്‍ച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. രണ്ടു ദിവസം മുന്‍പ് പിറവത്തെ സെറ്റില്‍ വച്ചാണ് താരത്തിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

Latest News