ന്യൂദല്‍ഹി- രാജ്യത്ത് 72,049 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കോവിഡ് ബാധിതര്‍ 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 986 പേര്‍ മരിച്ചു.
നിലവിലുള്ള ആക്ടീവ് കേസുകള്‍ 9,07,883 ആണ്. ഇതുവരെ 67,57,132 പേര്‍ക്ക് രോഗം ബാധിച്ചു.
മരണ സംഖ്യ ഇതുവരെ 1,04,555 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.






