ന്യൂദല്‍ഹി- രാജ്യത്ത് 61267 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 884 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
മൊത്തം കോവിഡ് കേസുകള്‍ ഇതോടെ 66,85,082 ആയി. മരണസംഖ്യ ഇതുവരെ 1,03,569 ആണ്.
56,62,490 പേര്‍ കോവിഡ് മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 9,19,023 ആണ് ആക്ടീവ് കേസുകള്‍.






