അപകീർത്തി പ്രചരിപ്പിക്കൽ: സൗദി യുവതി അറസ്റ്റിൽ

റിയാദ് - മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സൗദി യുവതിയെ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തു. വീഡിയോ സൈബർ ക്രൈം നിയമത്തിന്റെ പരിധിയിൽ വരുന്നതായി റിയാദ് പ്രവിശ്യാ പോലീസ് അസിസ്റ്റന്റ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. വീഡിയോ ദൃശ്യം ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നാൽപതു വയസ്സ് പ്രായമുള്ള സൗദി യുവതിയാണ് പിടിയിലായതെന്നും ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും മേജർ ഖാലിദ് അൽകുറൈദിസ് പറഞ്ഞു.
 

Latest News