കുട്ടികളുടെ അശ്ലീല വീഡിയോ: മലപ്പുറത്ത് മൂന്ന് പേര്‍ അറസ്റ്റില്‍, കൊച്ചിയില്‍ എം.ബി.എക്കാരന്‍ പിടിയില്‍

മലപ്പുറം- കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറ്റം ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ 69 സ്ഥലങ്ങള്‍ പോലീസ് പരിശോധന നടത്തി. പരിശോധനയില്‍ 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും 44 മൊബൈല്‍ ഫോണുകളും രണ്ടു ലാപ്ടോപ്പുകളും പരിശോധനയില്‍ പോലീസ് പിടിച്ചെടുകയും ചെയ്തു. പൂക്കോട്ടുംപാടത്തു കട നടത്തുന്ന എടക്കര സ്വദേശി, പൊന്നാനിയില്‍ രണ്ടു കേസുകളിലായി ബംഗാള്‍ സ്വദേശി, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്കെതിരെയുമാണ് പോലീസ് നടപടി സ്വീകരിച്ചത്. പോക്സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത മൂന്നു പേരെയും കോടതിയില്‍ ഓണ്‍ലൈനായി ഹാജരാക്കും.
കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് കൊണ്ടോട്ടിയില്‍ നാലു പേര്‍ പോലീസ് നിരീക്ഷണത്തിലുണ്ട്. ഇവരുടെ ആറ് ഫോണുകള്‍ പോലീസ് പിടിച്ചെടുത്ത് പരിശോധനക്കായി സൈബര്‍ ഫോറന്‍സികിന് കൈമാറി. പരിശോധനക്ക് ശേഷം പോലീസ് നടപടിയെടുക്കും.
പിടിച്ചെടുത്ത മൊബൈലിലെ വീഡിയോകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനാലാണ് ശാസ്ത്രീയ പരിശോധനക്കായി മൊബൈലുകള്‍ പോലീസ് കൈമാറിയത്. കിഴിശ്ശേരി, കൊണ്ടോട്ടി, അരിമ്പ്ര, പറവൂര്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോ കൊണ്ടോട്ടി സ്റ്റേഷന്‍ പിരിധിയില്‍ പ്രചരിപ്പിക്കുന്നണ്ടെന്ന് സൈബര്‍ വിംഗില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി വിവരങ്ങള്‍ കൈമാറുകയും ഇതനുസരിച്ച് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് പരിശോധന നടത്തുകയുമായിരുന്നു.

കൊച്ചിയില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചയാളെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കലൂര്‍ ആസാദ് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തൊടപുഴ സ്വദേശി ജിനു ബേബി (31) അണ് അറസ്റ്റിലായത്.  
സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് എം.ബി.എ ബിരുദധാരിയായ ഇയാള്‍ അറസ്റ്റിലായത്. ജിനു ബേബി നിരവധി അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ്. ജിനുവിന്റെ മൊബൈല്‍ ഫോണില്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകളും 1000 ഓളം മറ്റ് അശ്ലീല വീഡിയോകളും കണ്ടെടുത്തു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരം കേരള പോലീസിന്റെ സൈബര്‍ ഡോമിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടത്തി വരികയായിരുന്നു. കുട്ടികളുടെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിബി ടോം, എസ്.ഐ വി.ബി. അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ, സിവില്‍ പോലീസ് ഓഫിസര്‍ ഷോബി മോന്‍ ഡൊമിനിക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
    

 

    

 

 

Latest News