ഒമാനില്‍ കോവിഡ് രോഗികള്‍ ഒരു ലക്ഷം കടന്നു

മസ്‌കത്ത്- ഒമാനില്‍ 2,685 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 42 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 101,270 ആയി ഉയര്‍ന്നു. മരണ നിരക്ക് 977 ആയി ഉയര്‍ന്നു.

അതേസമേയം, 90,296 പേര്‍ കോവിഡ് മുക്തി നേടി. ആകെ രോഗികളില്‍ 89.1 ശതമാനമാണിത്. 54 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 560 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 210 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Latest News