അബുദാബി- യു.എ.ഇയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രോഗബാധിതരുടെ എണ്ണം ആയിരത്തിലേറെ. ഇന്ന് 1041 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1001 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 98,801 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍: 88,123. ആകെ മരണം: 426.
യുഎഇയില്‍ ഇതുവരെ 10.1 ദശലക്ഷത്തിലേറെ പേര്‍ക്ക് രോഗ പരിശോധന നടത്തിതായി അധികൃതര്‍ പറഞ്ഞു. വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഫലം ഗുണകരമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു.
സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിര്‍ദേശിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്പ് വഴി അധികൃതരെ അറിയിക്കണം.