Sorry, you need to enable JavaScript to visit this website.

ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ സൗദി പൗരന് 1.2 കോടി ദിര്‍ഹം സമ്മാനം

അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സൗദി പൗരന്‍ അഹ്മദ് അല്‍ ഹാമിദിക്ക്.  1.2 കോടി ദിര്‍ഹം ആണ് ബഹ്‌റൈനില്‍ താമസിക്കുന്ന അഹ്മദിന് ലഭിക്കുക. 

സൗദിയിലും ബഹ്‌റൈനിലും ഫാസ്റ്റ്ഫുഡ് ബിസിനസ് ചെയ്യുന്ന അല്‍ഹാമിദി അഞ്ചു വര്‍ഷമായി ബഹ്‌റൈനിലാണ് താമസം. സമ്മാനത്തുകയുടെ ഒരു ഭാഗം കുടുംബത്തിനു നല്‍കും. ബാക്കി മക്കളുടെ ഭാവിക്കായി നീക്കിവയ്ക്കുമെന്നും പറഞ്ഞു. 

രണ്ടാം സമ്മാനമായ ജീപ് ലഭിച്ചത് ഇന്ത്യക്കാരനായ ആദിദേവ് അനൂപിനാണ്. അജയ്കുമാര്‍ മൂല്യ (1 ലക്ഷം ദിര്‍ഹം), ഷിനോജ് കുറുവായ് കണ്ടി (90,000), അബ്ദുല്‍സലാം (60,000) എന്നിവരാണ് സമ്മാനാര്‍ഹരായ മറ്റു ഇന്ത്യക്കാര്‍.
 

Latest News