ജിദ്ദ- അങ്ങാടിപ്പുറം ആശാരിപ്പടി സ്വദേശിയും മക്കയിലെ ബഡ്ജറ്റ് കമ്പനിയിലെ ജോലിക്കാരനുമായ മൂന്നാക്കല്‍ മുഹമ്മദ് അലി (50) ജിദ്ദക്ക് സമീപത്തെ ശുഹൈബയില്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു.
സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു. ചൂണ്ടയിടുന്നതിനിടെ ശക്തമായ പൊടിക്കാറ്റടിച്ചതോടെ കണ്ണിലേക്കു മണല്‍ കയറുന്നതു ഒഴിവാക്കാന്‍ വാഹനത്തിലേക്കു മടങ്ങുകയാണെന്നാണ് സുഹൃത്തുക്കളോടു പറഞ്ഞത്.
ഇതിനിടെ പൊടിക്കാറ്റ് രൂക്ഷമായതോടെ ചുണ്ടയിടുന്നതു നിര്‍ത്തി വാഹനത്തിലേക്കു മടങ്ങിയ സുഹൃത്തുക്കള്‍ക്കു മുഹമ്മദാലിയെ കണ്ടെത്തനായില്ല. കാറ്റിന്റെ ശക്തി കുറഞ്ഞപ്പോള്‍ നടത്തിയ തെരച്ചിലില്‍ ചൂണ്ടയും മാസ്‌ക്കും കണ്ടെത്തിയെങ്കിലും മുഹമ്മദലിയെ കണ്ടില്ല.
തെരച്ചിലിനൊടുവില്‍ ശുഹൈബയിലെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി.
ഒന്നര വര്‍ഷം മുമ്പാണ് മുഹമ്മദ് അലി നാട്ടില്‍ പോയി വന്നത്.
ഭാര്യ: റജീന. മക്കള്‍: ജന്‍സിയ, സിനിയ. സഹോദരങ്ങള്‍: മുഹമ്മദ് ബഷീര്‍, സാദിഖ്, ഖമറുന്നീസ, ഷറഫുന്നീസ, റജ്മുന്നീസ, ഷമീമ. പിതാവ് : സൂപ്പി. മാതാവ് : ഖദീജ.
നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. നിയമനടപടികൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നുണ്ട്






