പ്രതിസന്ധികളില്‍ കീഴടങ്ങില്ലെന്ന്  തീരുമാനിക്കുന്നതാണ് ശക്തി- ഭാവന

തൃശൂര്‍-ഗാന്ധിജയന്തി ദിനത്തില്‍, അദ്ദേഹത്തിന്റെ മഹത് വചനങ്ങള്‍ പങ്ക് വച്ചുകൊണ്ട് നടി ഭാവന. ഇന്‍സ്റ്റ സ്‌റ്റോറിയിലൂടെയാണ് വളരെ അര്‍ത്ഥ സമ്പുഷ്ടമായ വാക്കുകള്‍ ഭാവന പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയില്‍ ഭാവന അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി മലയാളികള്‍ക്ക് ഒപ്പം തന്നെയുണ്ട് ഭാവന. അതുകൊണ്ടുതന്നെ ഭാവന പങ്കിടുന്ന വിശേഷങ്ങള്‍ അത്രയും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
'ശക്തി വിജയത്തില്‍ നിന്നും മാത്രം വരുന്നതല്ല. നിങ്ങള്‍ നേരിട്ട പ്രതിസന്ധികളും നിങ്ങളെ ശക്തനാക്കും. വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മള്‍ ശക്തരാകുന്നത്', എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ആണ് ഭാവന കടം എടുത്തത്. വളരെ മനോഹരമായ വരികള്‍ എന്നാണ് ഭാവനയുടെ പുതിയ കുറിപ്പ് ഏറ്റെടുത്തുകൊണ്ട് ആരാധകര്‍ പറയുന്നത്. കുറച്ചുദിവസം മുന്‍പും ഭാവന പങ്ക് വച്ച ഒരു കുറിപ്പ് ഏറെ വൈറല്‍ ആയിരുന്നു. 'നിങ്ങള്‍ മറ്റൊരാള്‍ക്ക് ചെയ്ത നാശം എന്താണെന്ന് നിങ്ങള്‍ക്കും അത് സംഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് കര്‍മ' എന്നായിരുന്നു അന്ന് ഭാവന പങ്കുവച്ച കുറിപ്പ്. നിരവധി ആരാധകരും താരങ്ങളും ആണ് അന്ന് ഭാവന പങ്കിട്ട കുറിപ്പിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത്.
 

Latest News