Sorry, you need to enable JavaScript to visit this website.

നടന്‍ ബൈജു പ്രതിഫലം കുറക്കുന്നില്ലെന്ന്  പരാതിയുമായി നിര്‍മ്മാതാവ് രംഗത്ത്

കൊച്ചി-കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കുന്നില്ല എന്ന പരാതിയുമായി ബന്ധപ്പെട്ട് സംഘടനയെ സമീപിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് ആരോപണം. ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളത് എന്നാണ് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പെടെ നിര്‍മാതാവ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലന്നാണ് ബൈജുവിന്റെ നിലപാടെന്നും അറിയുന്നു.കോവിഡ് കാലത്തും പല നടന്മാരും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍ തന്റെ പ്രതിഫലം പകുതിയാക്കിയപ്പോള്‍ മറ്റു ചിലര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല എന്ന ആക്ഷേപമുണ്ടായി. ഇതിനിടെ ജോജു, ടോവീനോ ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതിഫലം കുറയ്ക്കുകയും അത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.
 

Latest News