ഹത്രാസിലേക്ക് പോകുന്നതിൽനിന്ന് തന്നെ തടയാൻ ഒരു ശക്തിക്കുമാകില്ല-രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്

ന്യൂദൽഹി- ഹത്രാസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ കാണുന്നതിന് വേണ്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറപ്പെട്ടു. പെൺകുട്ടിയുടെ കുടുംബത്തിന്റെ സങ്കടം പങ്കുവെക്കുന്നതിൽനിന്ന് തന്നെ തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് രാഹുൽ ഗാന്ധി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. രാഹുലിനെ തടയാൻ കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഹത്രാസിലെ പെൺകുട്ടിയോടും കുടുംബത്തോടും യു.പി സർക്കാർ സ്വീകരിച്ച നിലപാട് തനിക്ക് സഹിക്കാൻ കഴിയില്ലെന്നും ഒരു യഥാർത്ഥ ഇന്ത്യക്കാരനും ഇത് സഹിക്കരുതെന്നും രാഹുൽ പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഹത്രാസിലേക്ക് തിരിച്ചത്. യു.പി സർക്കാർ ധാർമ്മികമായി വലിയ തെറ്റാണ് ഹത്രാസിലെ പെൺകുട്ടിയോടും കുടുംബത്തോടും ചെയ്തതെന്ന് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. അവളുടെ ശരീരം കത്തിച്ചുകളഞ്ഞു. കുടുംബത്തെ തടങ്കലിൽ വെച്ചിരിക്കുന്നു. വലിയ സമർദ്ദത്തിലൂടെയാണ് ആ കുടുംബം കടന്നുപോകുന്നത്. ഈ നടപടികളൊന്നും രാജ്യത്തിന് സ്വീകാര്യമല്ലെന്നും പ്രിയങ്ക പറഞ്ഞു.
 

Latest News