പെണ്‍കുട്ടിയെ എട്ടുതവണ പീഡിപ്പിച്ചു; അഞ്ച് പേര്‍ അറസ്റ്റില്‍

സവായ് മധോപുര്‍- രാജസ്ഥാനില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ മുന്‍ നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റിലായി.
സവായി മധോപൂരിലെ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി എട്ടുതവണ പീഡിപ്പിച്ച സംഭവത്തിലാണ് ബി.ജെ.പി മഹിളാ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് സ്മിത വര്‍മ, കോണ്‍ഗ്രസുമായി ബന്ധമുള്ള ഹീരാ ലാല്‍, പൂനം ചൗധരി എന്നിവരേയും രണ്ട് സര്‍ക്കാര്‍ ജീവനക്കാരേയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഒ.പി. സോളങ്കി പറഞ്ഞു.

 

Latest News