ഇസ്രായില്‍ രഹസ്യാന്വേഷണ മേധാവി ബഹ്‌റൈനില്‍ 

മനാമ - നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ മേധാവി യോസി കോഹന്‍ ബഹ്‌റൈനിലെത്തി. അബ്രാഹാം കരാര്‍ എന്ന പേരില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചതിനു പിന്നാലെയാണ് കോഹന്റെ സന്ദര്‍ശനം.
ബഹ്റൈന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി മേധാവി ആദില്‍ ബിന്‍ ഖലീഫ, സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ മേധാവി അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഖലീഫ എന്നിവര്‍ മൊസാദ് മേധാവിയെ സ്വീകരിച്ചു. തന്ത്രപ്രധാന വിഷയങ്ങളും ബഹ്റൈന്‍ -ഇസ്രായില്‍ സമാധാനക്കരാറിന്റെ പ്രാധാന്യവും ഇരുവിഭാഗവും ചര്‍ച്ച ചെയ്തു. 

Latest News