ദുബായ് മറീനയില്‍  ബോട്ടിന് തീപ്പിടിച്ചു

ദുബായ്-  ദുബായ് മറീനയില്‍ ബോട്ടിന് തീപ്പിടിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാവിലെ 9.23 ഓടെയായിരുന്നു അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. സ്‌കൈഡൈവ് ദുബായ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടിലാണ് തീപ്പിടിച്ചത്. വിവരം ലഭിച്ചയുടന്‍ അല്‍മര്‍സ സെന്ററില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ അപകട സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രാവിലെ 10 മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ പറഞ്ഞു.

Latest News