Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനിൽ നഗരത്തിന് ശൈഖ് സ്വബാഹിന്റെ നാമം നൽകിയേക്കും

മനാമ- അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അൽസബാഹിന്റെ ഓർമക്കായി ബഹ്‌റൈനിൽ പ്രമുഖ നഗരത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയേക്കും. ഈ നിർദേശവുമായി ഒട്ടേറെ പാർലമെന്റ് അംഗങ്ങൾ മുന്നോട്ടുവന്നു. മാനവിക സ്‌നേഹത്തിന് കുവൈത്ത് ഭരണാധികാരി നൽകിയ നിസ്തുല സംഭാവനകൾ മാനിച്ചാണ് എം.പിമാർ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ശർഖ് അൽഹാദ് നഗരത്തിന് അമീർ അൽസ്വബാഹിന്റെ പേര് നൽകണമെന്ന് അഞ്ച് എം.പിമാർ ആവശ്യപ്പെട്ടതായി ബഹ്‌റൈനിൽ പ്രമുഖ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഗൾഫ്, അറബ് ലോകത്തിനും ആഗോള തലത്തിലും ജീവകാരുണ്യ മേഖലയിൽ അതുല്യമായ സേവനം കാഴ്ചവെച്ച ശൈഖ് സബാഹ് അൽഅഹ്മദ്, സാംസ്‌കാരിക വികസന രംഗത്തും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി- എം.പി യൂസുഫ് അൽസവാദി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കയിൽ വെച്ചായിരുന്നു കുവൈത്തിന്റെ 15-ാമത് ഭരണാധികാരിയായിരുന്നു അമീർ സ്വബാഹ് അൽഅഹ്മദ് അൽസ്വബാഹിന്റെ അന്ത്യം. ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ ആലുഖലീഫയുടെ നിർദേശപ്രകാരം ബഹ്‌റൈനിൽ ഇന്നലെ അമീറിന്റെ പേരിൽ പ്രഭാത നമസ്‌കാരാനന്തരം ജനാസ നമസ്‌കാരം നടന്നു.
 

Tags

Latest News