Sorry, you need to enable JavaScript to visit this website.

വാഹന രേഖകളും ഡിജിറ്റൈസ് ചെയ്യുന്നു; ലൈസൻസും ആർ.സിയും ഹാജരാക്കേണ്ട 

ഇന്ത്യയിൽ വാഹന രേഖകളുടെ സാധുത ഉറപ്പു വരുത്താൻ ഒക്ടോബർ ഒന്നു മുതൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നു. ഇങ്ങനെ സാധൂകരിക്കപ്പെടുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ ഒറിജിനിൽ ഹാജരാക്കാൻ പിന്നീട് ആവശ്യപ്പെടില്ല. 
വാഹന യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാനുള്ള കേന്ദ്ര സർക്കാർ നടപടികളുടെ ഭാഗമായാണ് രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നത്.  ഡ്രൈവിംഗ് ലൈസൻസുകൾ, ഇ-ചലാൻ എന്നിവ ഉൾപ്പെടെയുള്ള രേഖകളുടെ സാധുത  ഇൻഫർമേഷൻ ടെക്‌നോളജി പോർട്ടൽ വഴിയാണ് ഉറപ്പു വരുത്തുക.  


ഇലക്ട്രോണിക് മാർഗങ്ങളിലൂടെ സാധുതയുള്ളതായി ഉറപ്പു വരുത്തിയ വാഹന രേഖകൾ പരിശോധനക്കായി ഹാജരാക്കാൻ ആവശ്യപ്പെടില്ല, ലൈസൻസിംഗ് അതോറിറ്റി സസ്‌പെന്റ് ചെയ്തതോ  റദ്ദാക്കിയതോ ആയ ഡ്രൈവിംഗ് ലൈസൻസുകളുടെ വിശദാംശങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തുകയും കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.


വാഹന രേഖകളുടെ പരിപാലനം, ഇ-ചലാൻ തുടങ്ങിയ കാര്യങ്ങളിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് റോഡ് ട്രാൻസ്‌പോർട്ട് ആന്റ് ഹൈവേസ് മന്ത്രാലയം വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഗതാഗത നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനും ഡ്രൈവർമാർ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും ഐ.ടി സേവനങ്ങളും ഇലക്ട്രോണിക് നിരീക്ഷണവും സഹായകമാകുമെന്ന് മന്ത്രാലയം കരുതുന്നു. ഇതിനു വേണ്ടിയാണ് 2019 ഓഗസ്റ്റ് ഒമ്പതിന് മോട്ടോർ വാഹന നിയമ ഭേദഗതി പാസാക്കിയത്.  


വാഹന രേഖകൾ ഇലക്ട്രോണിക് രീതിയിൽ പരിപാലിക്കുന്നതോടൊപ്പം ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കുകയും ചെയ്യും. എൻഫോഴ്‌സ്‌മെന്റ് ഓഫീസറാണ് രേഖകളുടെ വിശദാംശങ്ങൾ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ സാധൂകരിക്കുക.  കുറ്റകൃത്യങ്ങൾ നടന്ന കേസുകളിലടക്കം ഇത്തരം രേഖകൾ പിന്നീട്  പരിശോധനയ്ക്കായി ആവശ്യപ്പെടുകയോ പിടിച്ചെടുക്കുകയോ ചെയ്യില്ല.  
ഏതെങ്കിലും രേഖകൾ ആവശ്യപ്പെടുകയോ പരിശോധിക്കുകയോ ചെയ്താൽ, യൂനിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെയോ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെയോ പരിശോധനയുടെയും ഐഡന്റിറ്റിയുടെയും തീയതിയും സമയ സ്റ്റാമ്പും പോർട്ടലിൽ രേഖപ്പെടുത്തും. ഇത് വീണ്ടും അനാവശ്യമായ പരിശോധനകൾ ഒഴിവാക്കാൻ സഹായിക്കും.   

 

Latest News