Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഹുലിനെ യു.പി പോലീസ് മർദ്ദിച്ച് തള്ളിയിട്ടു; പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്നുപോകുമെന്ന് രാഹുൽ

ന്യൂദൽഹി- ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ യു.പി പോലീസ് മർദ്ദിച്ച് തള്ളിയിട്ടു. ഈ രാജ്യത്ത് നടക്കാൻ മോഡിക്ക് മാത്രമാണോ അധികാരമെന്നും സാധാരണക്കാരനായ ഒരു വ്യക്തിക്ക് നടക്കാനികില്ലേ എന്നും രാഹുൽ ചോദിച്ചു. ഞങ്ങളുടെ വാഹനങ്ങൾ തടഞ്ഞുവെന്നും അതോടെയാണ് നടന്നുപോകാൻ തീരുമാനിച്ചതെന്നും രാഹുൽ വ്യക്തമാക്കി. കൂടെയുള്ളവരോട് തിരിച്ചുപോകാൻ പറയാമെന്നും തനിച്ച് പോകുന്നത് എങ്ങിനെയാണ് നിരോധനാജ്ഞയുടെ ലംഘനമാകുന്നതെന്നും രാഹുൽ ചോദിച്ചു.
 

Latest News