ന്യൂദൽഹി- ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ യു.പി പോലീസ് മർദ്ദിച്ച് തള്ളിയിട്ടു. ഈ രാജ്യത്ത് നടക്കാൻ മോഡിക്ക് മാത്രമാണോ അധികാരമെന്നും സാധാരണക്കാരനായ ഒരു വ്യക്തിക്ക് നടക്കാനികില്ലേ എന്നും രാഹുൽ ചോദിച്ചു. ഞങ്ങളുടെ വാഹനങ്ങൾ തടഞ്ഞുവെന്നും അതോടെയാണ് നടന്നുപോകാൻ തീരുമാനിച്ചതെന്നും രാഹുൽ വ്യക്തമാക്കി. കൂടെയുള്ളവരോട് തിരിച്ചുപോകാൻ പറയാമെന്നും തനിച്ച് പോകുന്നത് എങ്ങിനെയാണ് നിരോധനാജ്ഞയുടെ ലംഘനമാകുന്നതെന്നും രാഹുൽ ചോദിച്ചു.