സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാം; തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടു

അതേസമയം, ഓണ്‍ലൈന്‍ പഠനം തുടരണമെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂളുകളില്‍ വരാതെ ഓണ്‍ലൈന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ അതിന് അനുവദിക്കണം.

ന്യൂദല്‍ഹി- ഈ മാസം 15 നുശേഷം സ്‌കൂളുള്‍, കോളേജുകള്‍, യൂനിവേഴ്‌സിറ്റികള്‍, കോച്ചിംഗ് സെന്ററുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഘട്ടംഘട്ടമായി തുറക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കോവിഡ് മാര്‍ഗനിര്‍ദേശം.

ബന്ധപ്പെട്ട സ്‌കൂള്‍, കോളേജ് മാനേജ്‌മെന്റുകളുമായി കൂടിയാലോചിച്ചുവേണം തീരുമാനമെടുക്കാന്‍. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.

അതേസമയം, ഓണ്‍ലൈന്‍ പഠനം തുടരണമെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂളുകളില്‍ വരാതെ ഓണ്‍ലൈന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ അതിന് അനുവദിക്കണം. സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ മാതാപിതാക്കളുടെ അനുമതി പത്രം നിര്‍ബന്ധമായും ഹാജരാക്കണം. ഹാജര്‍ നിര്‍ബന്ധമാക്കരുത്. വിദ്യാര്‍ഥികളുടെ സുരക്ഷക്കായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം.

 

Latest News