Sorry, you need to enable JavaScript to visit this website.

'ശരി ചെയ്യുന്നതിനേക്കാള്‍ വലുത് സമാധാനമാണ്': കൂറുമാറ്റ വിവാദത്തിനു പിന്നാലെ ഭാമയുടെ പോസ്റ്റ്

കൊച്ചി-നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയതിന് പിന്നാലെ വലിയ വിമര്‍ശനമാണ് നടി ഭാമക്കു നേരിടേണ്ടിവന്നത്. സിനിമാലോകത്തു നിന്നും പുറത്തു നിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. സഹപ്രവര്‍ത്തകര്‍ അടക്കം ഭാമയെ വിമര്‍ശിച്ച് രംഗത്തെത്തി. വിമര്‍ശനങ്ങള്‍ രൂക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ കമന്റ് സെക്ഷന്‍ ഭാമ ഡിസേബിള്‍ ചെയ്തു. മാത്രമല്ല 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് കുറിച്ച പോസ്റ്റ് ഭാമ നീക്കം ചെയ്യുകയും ചെയ്തു.

വാ൪ത്തകൾ തല്‍സമയം വാട്സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് ഭാമ.സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയൊണ് വിവാദങ്ങള്‍ക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്. 'യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്', എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഭാമ പങ്കുവച്ചിരിക്കുന്നത്. 'ബി ഒപ്റ്റിമിസ്റ്റിക്' (ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക) എന്നും ഭാമയുടെ സ്റ്റാറ്റസില്‍ കാണാം.

Latest News