ഇന്ത്യയില്‍ 80,472 പേര്‍ക്ക് കൂടി കോവിഡ്, മരണം 1179

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 80,472 പേര്‍ക്ക് പുതുതായി കോവിഡ് ബാധിക്കുകയും 1179 പേര്‍ മരിക്കുകയും ചെയ്തു.

ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 62,25,763 ആയും മരണസംഖ്യ 97,497 ആയും വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


നിലവില്‍ 9,40,441 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 51,87,825 പേര്‍ ഇതിനകം രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Latest News