കുവൈത്തില്‍ ശൈഖ് നവാഫ് പുതിയ അമീര്‍

കുവൈത്ത് സിറ്റി- കുവൈത്തിലെ പുതിയ അമീറായി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍സ്വബാഹിനെ കുവൈത്ത് മന്ത്രിസഭയുടെ അസാധാരണ യോഗം തെരഞ്ഞെടുത്തു.

പത്താമത് കുവൈത്ത് അമീര്‍ ശൈഖ് അഹ്മദ് അല്‍ജാബിര്‍ അല്‍മുബാറക് അല്‍സ്വബാഹിന്റെ ആറാമത്തെ പുത്രനായി 1937 ജൂണില്‍ കുവൈത്തിലാണ് ശൈഖ് നവാഫിന്റെ ജനനം.

2006 ഫെബ്രുവരി ഏഴിനാണ് കുവൈത്ത് കിരീടാവകാശിയായി ശൈഖ് നവാഫിനെ അമീര്‍ ശുപാര്‍ശ ചെയ്തത്. അതേ മാസം 20 ന് കുവൈത്ത് പാര്‍ലമെന്റ് കിരീടാവകാശിയായ ശൈഖ് നവാഫിന് അനുസരണ പ്രതിജ്ഞ ചെയ്തു.
രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ മൂന്നു ദിവസം അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

 

Latest News