ഒമാനില്‍ പതിനൊന്ന് മരണം കൂടി

മസ്‌കത്ത്- കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒമാനില്‍ 11 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 935 ആയി. 528 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 98,585 ആയി ഉയര്‍ന്നു. 
24 മണിക്കൂറിനിടെ 294 രോഗികള്‍കൂടി കോവിഡ് മുക്തി നേടി. രോഗമുക്തി നേടിയവരുടെ എണ്ണം 88,528 ആയി ഉയര്‍ന്നു. ആകെ കോവിഡ് ബാധിതരില്‍ 89.7 ശതമാനം.
കോവിഡ് ചികിത്സക്കായി 52 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 512 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 190 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധിച്ച 3000ത്തിലധികം കുട്ടികള്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. നാലു വയസ്സില്‍ താഴെയുള്ള 3165 കുട്ടികളാണ് സെപ്റ്റംബര്‍ 28 വരെയുള്ള കണക്കില്‍ രോഗബാധിതരായത്. ഇതില്‍ 25 പേര്‍ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. മൊത്തം 924 പേരാണ് ഇതുവരെ മരിച്ചത്. 14 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരിച്ചവരില്‍ 365 പേര്‍ 15നും 59നുമിടയില്‍ പ്രായമുള്ളവരാണ്. 60 വയസ്സിന് മുകളിലുള്ള 559 പേരും മരത്തിന് കീഴടങ്ങിയിട്ടുണ്ട്. മരിച്ചവരില്‍ കൂടുതലും പുരുഷന്മാരാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. 

Latest News