Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോടികളുടെ ഹവാല ഇടപാടുകൾ: ആറംഗ ഇന്ത്യൻ സംഘം റിയാദിൽ അറസ്റ്റിൽ

റിയാദ് - കോടിക്കണക്കിന് റിയാലിന്റെ ഹവാല ഇടപാടുകൾ നടത്തിയ ആറംഗ ഇന്ത്യൻ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് അസിസ്റ്റന്റ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. മുപ്പതു മുതൽ നാൽപതു വരെ വയസ്സ് പ്രായമുള്ളവരാണ് പിടിയിലായത്. പണം വെളുപ്പിക്കൽ അടക്കമുള്ള നിയമ വിരുദ്ധ മാർഗങ്ങളിലൂടെ സമ്പാദിച്ചതെന്ന് സംശയിക്കുന്ന, ഉറവിടമറിയാത്ത പണം ശേഖരിച്ച് സൗദി പൗരന്മാരുടെ ഉടമസ്ഥതയിൽ കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി വിദേശങ്ങളിലേക്ക് അയക്കുകയാണ് സംഘം ചെയ്തിരുന്നത്. നിശ്ചിത തുക കമ്മീഷൻ നൽകിയാണ് സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ ഹവാല ഇടപാടുകൾക്ക് ഇന്ത്യൻ സംഘം ദുരുപയോഗിച്ചിരുന്നത്. 


ഈ വർഷം മാത്രം 12 കോടിയിലേറെ റിയാൽ ഈ രീതിയിൽ സംഘം വിദേശങ്ങളിലേക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിയമ വിരുദ്ധ ഇടപാടുകളിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന, ഉറവിടമറിയാത്ത 22,500 റിയാൽ പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും മേജർ ഖാലിദ് അൽകുറൈദിസ് പറഞ്ഞു.

Latest News