റിയാദ് - വിദേശികളുമായുള്ള വിവാഹബന്ധത്തിൽ സൗദി വനിതകൾക്ക് പിറന്ന മക്കളെ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കിയ തൊഴിലുകളിൽ ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് പുറപ്പെടുവിച്ചു. സൗദി പൗരന്മാരുടെ വിദേശികളായ മാതാക്കൾക്കും ഇതേപോലെ സൗദിവൽക്കരിച്ച തൊഴിലുകളിൽ ജോലി ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഈ രണ്ടു വിഭാഗത്തിൽ പെട്ടവരെയും നിതാഖാത്തിൽ സൗദി ജീവനക്കാരെ പോലെ കണക്കാക്കും. സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ ഇതുവരെ സൗദി പൗരന്മാരല്ലാത്തവരെ നിയമിക്കുന്നതിന് വിലക്കുണ്ടായിരുന്നു. തി സമ്മതിച്ചു.