തിരുവനന്തപുരം- സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.
ഐ.എം.എയുടെ ദേശീയ ഘടകം കോവിഡ് വ്യാപനം സംബന്ധിച്ച് നടത്തിയ പഠനത്തില്‍ രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനമായാണ് കേരളത്തെ വിലയിരുത്തിയിരുന്നത്. വരും ദിവസങ്ങളില്‍ രോഗവ്യാപനം രൂക്ഷമാകുമെന്നാണ് ഐ.എം.എയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.