മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാരദ നായര്‍ അന്തരിച്ചു

പാലക്കാട്-കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാരദ നായര്‍ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍.മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും നായികാനായകന്മാരാക്കി ലോഹിതദാസിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുത്തശ്ശി വേഷമായിരുന്നു ശാരദ നായര്‍ക്ക്.
 

Latest News