Sorry, you need to enable JavaScript to visit this website.

എല്ലാ സ്വപ്നങ്ങളും തകര്‍ന്നു, വീല്‍ചെയറില്‍ രാമചന്ദ്രന്‍ നാട്ടിലെത്തി

ദുബായ്- മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ ചലിക്കാന്‍ പോലുമാകാതെ കിടക്കയിലായിപ്പോയ പ്രവാസി രാമചന്ദ്രന്‍ കോട്ടക്കുന്ന് (60) നാട്ടിലേക്ക് മടങ്ങി. അഞ്ച് മാസം മുമ്പ് ഹൃദയാഘാതം സംഭവിച്ചതോടെയാണ് ഇദ്ദേഹം അവശനിലയിലായത്.  അതിനുശേഷം അദ്ദേഹം ആശുപത്രി കിടക്കയില്‍നിന്ന് എഴുന്നേറ്റു നടക്കാനോ സംസാരിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ പോലും സ്വന്തം നിലയില്‍ ചെയ്യാനോ കഴിഞ്ഞില്ല. പ്രവാസി സമൂഹത്തിന്റേയും അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയുടെയും സഹായത്തോടെ ഈ ആഴ്ച ആദ്യമാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
രാമചന്ദ്രന്‍ വീല്‍ചെയറിലാണ് ഇന്ത്യയിലേക്ക് പോയത്.  30 വര്‍ഷത്തിലേറെയായി വിജയകരമായ ബിസിനസ് നടത്തിവരികയായിരുന്നുവെന്ന് ദുബായിലെ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ച് സ്വദേശത്തേക്ക് കൊണ്ടുപോകുന്ന സാമൂഹിക പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
ബിസിനസ് നഷ്ടത്തില്‍ കലാശിച്ചതോടെ ദയ്‌റയിലെ നായിഫില്‍  ചെറിയ ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 2500 ദിര്‍ഹമായിരുന്നു ശമ്പളം. ഭാര്യയും മകളും രോഗിയായതിനാല്‍ വളരെ കഷ്ടപ്പെട്ടു. 'അദ്ദേഹത്തിന്റെ ഭാര്യക്ക് ക്യാന്‍സര്‍ ഉണ്ട്, മകള്‍ക്ക് ഹൃദ്രോഗമുണ്ട്. കുടുംബത്തിന്റെ മെഡിക്കല്‍ ബില്ലുകള്‍ താങ്ങാനാവാത്തതിനാലാണ് അദ്ദേഹം ഇപ്പോഴും യു.എ.ഇയില്‍ തുടര്‍ന്നത്, കുമാര്‍ പറഞ്ഞു.
പിന്നീടാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. അദ്ദേഹം ജോലി ചെയ്തിരുന്ന ചെറിയ സ്‌റ്റോറിന് ആശുപത്രി ചെലവുകള്‍ വഹിക്കാനായില്ല. അഞ്ചുമാസത്തോളം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നു, ബില്ലുകള്‍ ഏകദേശം 1.6 ദശലക്ഷം ദിര്‍ഹത്തിലെത്തി.
'രാമചന്ദ്രന്‍ പരിതാപകരമായ അവസ്ഥയിലായിരുന്നു. അഞ്ചുമാസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കോമ അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും സംസാരിക്കാന്‍ കഴിയില്ല; എന്നിരുന്നാലും, ചികിത്സയിലായിരുന്ന ആശുപത്രിക്ക് നന്ദി, അദ്ദേഹത്തിന്റെ ചികിത്സാ ചെലവ് ഇളവു ചെയ്തു. വീല്‍ചെയറും വിമാന ടിക്കറ്റും കോണ്‍സുലേറ്റ് നല്‍കി.

Latest News