യു.എ.ഇയില്‍ കോവിഡ്  കേസുകളില്‍ കുറവ് 

ദുബായ്- തുടര്‍ച്ചയായ ദിനങ്ങളിലെ വര്‍ധനക്ക് ശേഷം യു.എ.ഇയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കുറഞ്ഞത് ആശ്വാസമായി. ഇന്നലെ 626 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 918 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 76,888 പേരെ രാജ്യത്ത് പരിശോധനക്ക് വിധേയരാക്കി. ഒരാള്‍ മരണത്തിന് കീഴടങ്ങി. 92,095 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 81,462 പേര്‍ രോഗമുക്തരായി. 413 പേരാണ് ആകെ മരിച്ചത്. 
10,220 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ 91.5 ദശലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള അധികൃതരുടെ ശ്രമം തുടരുകയാണ്. പ്രോട്ടോകോള്‍ ലംഘിച്ചതിന് കഴിഞ്ഞ ദിവസം ആറ് സ്പോട്സ് കേന്ദ്രങ്ങള്‍ അധികൃതര്‍ പൂട്ടി. പത്തു കേന്ദ്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രണ്ട് സലൂണുകളും അടച്ചു പൂട്ടി.  

Latest News