കോവിഡ്: കുവൈത്തില്‍ 582 രോഗമുക്തി

കുവൈത്ത് സിറ്റി- കുവൈത്തില്‍ വീണ്ടും രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി. 24 മണിക്കൂറിനിടെ 437 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 582 പേര്‍ രോഗമുക്തി കൈവരിച്ചു. ഇതുവരെ 103,981 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 95,511 പേര്‍ രോഗമുക്തി നേടി. നാലുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 605 ആയി. ബാക്കി 7865 പേരാണ് ചികിത്സയിലുള്ളത്. 125 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,865 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.

Latest News