റിയാദ്- ഹൃദയാഘാതം മൂലം കായംകുളം സ്വദേശി റിയാദില്‍ നിര്യാതനായി. കായംകുളം പുരയിടത്തില്‍ ഇഞ്ചക്കല്‍ മിറാഷ് (38) ആണ് റിയാദിലെ അല്‍ജസീറ ആശുപത്രിയില്‍ വെച്ച് മരിച്ചത്. പന്ത്രണ്ട് വര്‍ഷത്തോളമായി സഊദിയിലുള്ള മിറാഷ് റിയാദില്‍ കുഡു ഫാസ്റ്റ്ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: മന്‍സൂര്‍, മാതാവ് സാജിദാ ബീവി. ഭാര്യ: ഹസീന. മക്കള്‍: മുഹമ്മദ് ജാസിം, ജാസ മിറാഷ്.മൃതദേഹം ഇവിടെ ഖബറടക്കുന്നതുമായി ബന്ധപ്പെട്ടനിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സാമൂഹ്യ പ്രവര്ത്തകന് മുജീബ് കായംകുളം രംഗത്തുണ്ട്.