ഉംറ പെര്‍മിറ്റ് സൗജന്യം- മന്ത്രി

റിയാദ്- തികച്ചും സൗജന്യമായാണ് ഉംറ പെര്‍മിറ്റ് അനുവദിക്കുന്നതെന്ന് സൗദി ഹജ് ഉംറ കാര്യമന്ത്രി ഡോ. മുഹമ്മദ് ബന്‍തന്‍ വ്യക്തമാക്കി. പെര്‍മിറ്റിന് ഒരു കാരണവശാലും പണം ഈടാക്കില്ല. ഉംറ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ മന്ത്രാലയം ആവിഷ്‌കരിച്ച ഇഅ്തമര്‍നാ ആപ്പ് വഴി തീര്‍ഥാടകര്‍ക്ക് ഇഷ്ടമുള്ള ഹോട്ടല്‍ തെരഞ്ഞെടുക്കാനും സൗകര്യം ലഭിക്കും. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ഉംറ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരം ഒരുക്കണമെന്നാണ് ഭരണനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാരണത്താല്‍ ഇഅ്തമര്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരാളെയും ഹറമില്‍ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉംറ തീര്‍ഥാടനം പുനരാരംഭിക്കുന്നതിന് ശേഷം  ഓരോ 24 മണിക്കൂറിലും 12 ഉംറ സംഘങ്ങളാണ് പുണ്യകര്‍മം നിര്‍വഹിക്കുക. ഹറമില്‍ പ്രവേശിച്ചതിന് ശേഷം ആരോഗ്യവിദഗ്ധന്റെ നേതൃത്വത്തില്‍ തീര്‍ഥാടകരെ പ്രത്യേകം സംഘങ്ങളാക്കുകയാണ് ചെയ്യുക- ഡോ. മുഹമ്മദ് ബിന്‍തന്‍ വിശദീകരിച്ചു.  

Latest News