കാര്യം നടന്നില്ല, പണവും തിരിച്ചു നല്‍കിയില്ല; അഭിസാരികയെ കൊലപ്പെടുത്തിയ തൊഴിലാളി അറസ്റ്റില്‍

ദുബായ്- 100 ദിര്‍ഹത്തെച്ചൊല്ലി  അഭിസാരികയെ കൊന്നതിന് നിര്‍മാണത്തൊഴിലാളി പിടിയിലായി. 
അഫ്ഗാനി സ്വദേശിയായ 42 കാരനാണ് ജൂണ്‍ 19 ന് ദുബായിലെ ഇന്റര്‍നാഷണല്‍ സിറ്റിയിലെ മസാജ് സെന്ററിന് സമീപം യുവതിയെ കണ്ടത്. തന്റെ പണം തിരികെ നല്‍കാന്‍ പ്രതി യുവതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുടലെടുക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കേബിള്‍ ചരട് കൊണ്ട് അയാള്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോലീസെത്തി ഇയാളെ പിടികൂടി. 
ലൈംഗിക ബന്ധത്തിനായി 100 ദിര്‍ഹം നല്‍കിയെന്നും എന്നാല്‍ ഒന്നും സംഭവിക്കാത്തതിനാല്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയായിരുന്നെന്നു ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

കേബിള്‍ ചരട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നതായും ബ്രേസ്ലെറ്റും മോതിരവും മോഷ്ടിച്ചതായും ഇയാള്‍ സമ്മതിച്ചു. മസാജ് സെന്ററിലെ നിരീക്ഷണ ക്യാമറകള്‍ക്കും ഇയാള്‍ കേടുവരുത്തി.

Latest News