ചികിത്സാചെലവ് കുറക്കാന്‍ പുതിയ രീതിയുമായി ദുബായ്, ചെലവ് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിക്കും

ദുബായ്- അമിത ചാര്‍ജ് ഈടാക്കുന്നതും അനാവശ്യമായ നടപടിക്രമങ്ങളും ഇല്ലാതാക്കാന്‍ സ്വകാര്യ ആശുപത്രി ചികിത്സക്ക് പണം ഈടാക്കുന്ന  രീതി ദുബായ് മാറ്റും.

ഒരു പ്രത്യേക ഡോക്ടറോ ആശുപത്രിയോ അയയ്ക്കുന്ന ബില്ലിന് പകരം ആരോഗ്യ ഇന്‍ഷുറര്‍മാര്‍ പ്രത്യേക സേവനത്തിനായി മുന്‍കൂട്ടി നിശ്ചയിച്ച തുക നല്‍കും.

ഈ രീതി ആസൂത്രണം ചെയ്തിട്ട് നാല് വര്‍ഷമായിട്ടുണ്ടെന്നും ഇന്‍ഷുറര്‍മാരും ആശുപത്രികളും ഒപ്പുവെച്ചതായും ചെയ്തിട്ടുണ്ടെന്നും ദുബായ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അറിയിച്ചു.

സേവന ദാതാക്കളെയും പണമടയ്ക്കുന്നവരെയും ഇത് ഒരുപോലെ  സഹായിക്കുമെന്നും രോഗികള്‍ക്ക്  പ്രയോജനം ചെയ്യുമെന്നും കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് സാലെ അല്‍ ഹാഷിമി പറഞ്ഞു.

ആശുപത്രികള്‍ കൂടുതല്‍ കാര്യക്ഷമമായിത്തീരും, ഇത് രോഗിയുടെ മെച്ചപ്പെട്ട ഫലങ്ങളിലേക്കും രോഗിയുടെ സംതൃപ്തിയിലേക്കും നയിക്കും.

ഇത് ഇന്‍പേഷ്യന്റ് കെയറിലെ കാര്യക്ഷമത വര്‍ധിപ്പിക്കും, പരിചരണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും, ചെലവ് കുറയ്ക്കുന്നതിന് പ്രോത്സാഹിപ്പിക്കും, ശക്തമായതും ചലനാത്മകവുമായ ആരോഗ്യമേഖല കെട്ടിപ്പടുക്കാന്‍ സഹായിക്കും-അദ്ദേഹം പറഞ്ഞു.


 

Latest News