ഉംറക്കാര്‍ക്ക് കഅ്ബ തൊടാനാവില്ല ത്വവാഫ് ബാരിക്കേഡിന് പുറത്ത്

റിയാദ്- ഒക്ടോബര്‍ നാലു മുതല്‍ ആഭ്യന്തര ഉംറ തീര്‍ഥാടനം ഭാഗികമായി തുടങ്ങുമെങ്കിലും തീര്‍ഥാടകര്‍ക്ക് കഅ്ബ തൊടാനോ ഹജറുല്‍ അസ് വദ് മുത്താനോ സാധിക്കില്ലെന്ന് ഇരുഹറം കാര്യവിഭാഗം പ്ലാനിംഗ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ഹമീദ് അല്‍മാലികി അറിയിച്ചു.
സംസം നിറച്ച ബോട്ടിലുകള്‍ മസ്ജിദുല്‍ ഹറാമിനുള്ളില്‍ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യും. കഅ്ബക്ക് ചുറ്റും സ്ഥാപിച്ച ബാരിക്കേഡിന് പുറത്ത് മാത്രമാണ് ത്വവാഫ് ചെയ്യാന്‍ അനുമതിയുണ്ടാകുക. ബാരിക്കേഡ് മറികടക്കാന്‍ അനുമതി നല്‍കില്ല. പ്രത്യേക മെഡിക്കല്‍ വിഭാഗം ഇവിടെയുണ്ടാകുമെന്നും രോഗലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റിനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി പ്രത്യേക അനുമതി എടുക്കാത്തവര്‍ക്ക് മസ്ജിദുല്‍ ഹറാമിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല. സംഘങ്ങളായാണ് ഉംറക്ക് അനുവദിക്കുക. ഓരോ സംഘവും കര്‍മങ്ങള്‍ക്കായി പ്രവേശിക്കുമ്പോഴും പൂര്‍ത്തീകരിച്ച് മടങ്ങുമ്പോഴും അണുനശീകരണം നടത്തും. അദ്ദേഹം പറഞ്ഞു.

Latest News