Sorry, you need to enable JavaScript to visit this website.

കല്ലുകള്‍ കൊണ്ടൊരു ദുല്‍ഖര്‍; ശ്രദ്ധേയമായി ഡാവിഞ്ചി സുരേഷിന്റെ ചിത്രം-video

തൃശൂര്‍- ഗാര്‍ഡന്‍ അലങ്കാരങ്ങള്‍ക്കും  അക്വേറിയങ്ങള്‍ക്കും  ഉപയോഗിക്കുന്ന  കല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തവണ പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ   ഡാവിഞ്ചി സുരേഷിന്റെ പരീക്ഷണം.  
ചിത്ര, ശില്‍പ മീഡിയങ്ങളുടെ നൂറിലേക്കുള്ള യാത്രയില്‍ അറുപത്തിയഞ്ചാമത്തെ മാധ്യമമാണ് കല്ലുകള്‍.
മൂന്നുപീടികയിലുള്ള എ.ഐ.സി ക്ലിനിക്ക് നടത്തുന്ന  സുഹൃത്തായ
സിദ്ദീഖിന്റെ സഹായത്തോടെ ചളിങ്ങാട് റീഡെക്‌സ് സ്‌പോര്‍ട്ട്‌സ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് 25 അടി വലുപ്പമുള്ള വലിയ ചിത്രം തീര്‍ത്തത്.
പെയിന്റോ ബ്രഷോ  ഇല്ലാതെ വിവിധ നിറങ്ങളിലുള്ള കല്ലുകള്‍ മാത്രം തെരെഞ്ഞെടുത്ത്  ആറ് മണിക്കൂര്‍ സമയം കൊണ്ട്  ബേബി മെറ്റലിന് മുകളില്‍ നിരത്തിയാണ് ചിത്രം സാധ്യമാക്കിയത്. മണ്ണുത്തിയിലെ അമ്പാടി പെബ്ബ്ള്‍സ ്‌നടത്തുന്ന വിനോദാണ് ചിത്രത്തിനാവശ്യമായ കല്ലുകള്‍ നല്‍കിയത്.
സ്‌റ്റേഡിയം ഉടമ മുജീബ് ഹംസ ,രാകേഷ് പള്ളത്ത് , നജീബ് എന്നിവരെ കൂടാതെ സ്‌പോട്‌സ് കലാ പ്രേമികളായ ആറ് സുഹൃത്തുക്കള്‍ കല്ലുകള്‍ എത്തിക്കാനും സഹായിക്കാനും രംഗത്തുണ്ടായിരുന്നു

 

Latest News