Sorry, you need to enable JavaScript to visit this website.

ഇ മെയില്‍ അയക്കുന്നവര്‍ വ്യക്തമായ വിവരം നല്‍കണമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി- പരാതിയായോ നിര്‍ദേശമായോ ഇന്ത്യന്‍ എംബസിയിലേക്ക് ഇമെയില്‍ അയക്കുന്നവര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്ന് എംബസി. അയച്ച ആളെക്കുറിച്ചുള്ള വിവരങ്ങളിലെ അവ്യക്തത പലപ്പോഴും തുടര്‍നടപടികള്‍ക്ക് തടസ്സമാകുന്നതായി എംബസി പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് ദിവസവും എംബസിക്ക് ഒട്ടേറെ ഇ–മെയില്‍ സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. അവയില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എംബസി ശ്രമിക്കാറുണ്ട്.
ചില ഇമെയിലുകള്‍ ഇന്ത്യയിലെയും കുവൈത്തിലെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് ഫോര്‍വേഡ് ചെയ്യേണ്ടിവരുന്ന സാഹചര്യവുമുണ്ട്. 
അതിനാല്‍ ഇമെയില്‍ അയക്കുന്ന ആളുടെ പാസ്‌പോര്‍ട്ടിലെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി വിവരങ്ങള്‍, ബന്ധപ്പെടേണ്ട നമ്പര്‍, തപാല്‍ വിലാസം എന്നിവ വ്യക്തമായി രേഖപ്പടുത്തണം. ഏതെങ്കിലും സംഘടനക്കോ ഗ്രൂപ്പിനോ വേണ്ടിയുള്ളതാണ് ഇമെയില്‍ എങ്കില്‍ പ്രസ്തുത സംഘടനയുമായോ ഗ്രൂപ്പുമായോ  ബന്ധപ്പെട്ട  വിവരങ്ങള്‍ അറിയിക്കേണ്ട ആളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും എംബസി അറിയിച്ചു.

Latest News