ഷാര്‍ജയില്‍ സ്‌കൂളുകള്‍ തുറക്കുന്നു, കോവിഡ് പരിശോധനക്ക് സൗകര്യം

ഷാര്‍ജ- കോവിഡ് കാല അടച്ചിടലിന് ശേഷം ഷാര്‍ജയിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കുന്നു. ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് സ്വകാര്യ സ്‌കൂളുകള്‍. സ്‌കൂളുകളില്‍ നേരിട്ടെത്തി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

പരിശോധന സംബന്ധിച്ച അറിയിപ്പ് മിക്ക സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികള്‍ക്ക് അയച്ചു കഴിഞ്ഞു. കോവിഡ് ചട്ടങ്ങള്‍ സംബന്ധിച്ച കത്ത് സ്‌കൂള്‍ അധികൃതര്‍ക്കും അയച്ചിട്ടുള്ളതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 30ന് യു.എ.ഇയില്‍ വിദ്യാലയങ്ങള്‍ തുറന്നെങ്കിലും ഷാര്‍ജയില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

 കഴിഞ്ഞ ആഴ്ചയോടെ  സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമോ സ്‌കൂളില്‍ നേരിട്ടെത്തിയുള്ള പഠനമോ തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

Latest News