Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ 400 വിദേശികളെ പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി- കുവൈത്ത് പൊതുമരാമത്തു വകുപ്പില്‍നിന്നു 400 വിദേശികളെ പിരിച്ചു വിടുന്നു. രാജ്യത്തു സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം സമ്പൂര്‍ണമാക്കുന്നതിന് നിലവില്‍ ജോലിയില്‍ തുടരുന്ന വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റ ഭാഗമായിട്ടാണ് നടപടി. 
ഇതനുസരിച്ച് പൊതുമരാമത്ത് ഭവനകാര്യ മന്ത്രി ഡോ. റാണ അല്‍ ഫാരസിന്റെ നിര്‍ദേശപ്രകാരമാണ് സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശികളെ പിരിച്ചു വിടുന്നത്. സാങ്കേതിക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും ഭരണ നിര്‍വഹണ വിഭാഗത്തില്‍പെടുന്നവരും പിരിച്ചു വിടുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 
ഇതിനകം 150 വിദേശികളെ സര്‍വീസില്‍നിന്നു പിരിച്ചു വിട്ടു. നിലവില്‍ 5 ശതമാനത്തിനു താഴെയാണ് പൊതുമരാമത്തു വകുപ്പില്‍ സര്‍വീസിലുള്ള വിദേശികളുടെ എണ്ണം. പിരിച്ചു വിടുന്ന വിദേശികള്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നതിനുമാണ് മന്ത്രിയുടെ നിര്‍ദേശം.


 

Latest News