Sorry, you need to enable JavaScript to visit this website.

തൊഴില്‍ മേഖലയില്‍ ലിംഗ സമത്വ നിയമവുമായി യു.എ.ഇ

ദുബായ്- തൊഴില്‍ മേഖലയില്‍ ലിംഗസമത്വം ഉറപ്പാക്കുന്ന പുതിയ നയത്തിന് യു.എ.ഇയില്‍ വന്‍ സ്വാഗതം. പുതിയ നയ പ്രഖ്യാപനത്തിലൂടെ സ്ത്രീകളുടെ തുല്യനീതിക്ക്  അടിവരയിടുകയാണ് യു.എ.ഇയെന്ന് നിരീക്ഷകര്‍ പറയുന്നു. 

സ്ത്രീപുരുഷ വേതനത്തിലെ അന്തരം കുറക്കുന്നത് സംബന്ധിച്ച 2020 ലെ ലോക ഇക്കണോമിക് ഫോറത്തിലെ പട്ടികയില്‍ യു.എ.ഇ ഈ മേഖലയിലെ രാജ്യങ്ങളില്‍ ഏറ്റവും മുന്നിലാണ്. യു.എന്‍ പട്ടികയിലും യു.എ.ഇ അറബ് ലോകത്ത് എറ്റവും മുന്നിലും ആഗോള തലത്തില്‍ 26ാം സ്ഥാനത്തുമാണ്. പുതിയ നയത്തോടെ ഈ പട്ടികയില്‍ യു.എ.ഇ വീണ്ടും സ്ഥാനക്കയറ്റം നേടും. ഫെഡറല്‍ എട്ടാം നിയമത്തിലെ 32 ാം വകുപ്പ് ഭേദഗതി വരുത്തിയാണ് തൊഴില്‍ മേഖലയില്‍ തുല്യവേതനം ഉറപ്പാക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിനുള്ള പുതിയ കാല്‍വെപ്പാണിതെന്ന് വിദേശകാര്യമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ദേശീയ വളര്‍ച്ചയില്‍ വനികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നിയമം  സഹായിക്കുമെന്നും ആഗോള ലിംഗ സമത്വ പട്ടികയില്‍ യു.എ.ഇയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ നടപടി ഉപകരിക്കുമെന്നും യു.എ.ഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ശൈഖ മന ബിന്‍ത് മുഹമ്മദ് അല്‍ മക്തൂം ചൂണ്ടിക്കാട്ടി.
 

Latest News