കോവിഡ് ബാധിച്ച് മലയാളി മക്കയിൽ മരിച്ചു

മക്ക- ജിദ്ദ കേന്ദ്രമാക്കിപച്ചക്കറി കച്ചവടം നടത്തിയിരുന്ന വേങ്ങര സ്വദേശി മക്കയിൽ മരിച്ചു. കണ്ണമംഗലം വാളകുട മേക്കറുമ്പിൽ അലിഹസ്സനാണ് ഇന്ന് രാവിലെ മക്ക ഈസ്റ്റ് അറഫ ഹോസ്പിറ്റലിൽ മരിച്ചത്. കോവിഡ് ബാധിതനായി കുൻഫുദയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആഴ്ചകൾക്ക് മുമ്പ് വിദഗ്ദ്ധ ചികിത്സക്കായി മക്കയിലെ അൽനൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുറച്ച് നാളായി വെൻറിലേറ്ററിൽ പ്രവേശിപ്പിച്ച് കൃത്രിമ ശ്വാസം നൽകി വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് മക്കയിലെ കോവിഡ് ഹോസ്പിറ്റലായ ഈസ്റ്റ് അറഫ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്ന് പുലർച്ചയോടെ ഈസ്റ്റ് അറഫ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ വെച്ച് മരണം സ്ഥിരീകരിച്ചു. അനന്തര നടപടികൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ രംഗത്തുണ്ട്.
 

Latest News